കാന്‍പൂര്‍- ഉത്തര്‍ പ്രദേശില്‍ 14കാരിയായ പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം തടങ്കലിലിട്ട് ബലാത്സംഗം ചെയ്തു. കാന്‍പൂരിലെ ചകേരിയിലെ ഒരു വീട്ടില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടോടിയതോടെയാണ് സംഭവം പുറത്തായത്. ഞായറാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി പ്രതികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നാലു പ്രതികളേയും പിടികൂടിയതായി പോലീസ് അറിയിച്ചു. പ്രതികളെ രണ്ടു ദിവസം തന്നെ പലയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. രാഹുല്‍ സൊന്‍കര്‍, മിഥുന്‍ സൊന്‍കര്‍ എന്നി പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെന്ന് സംശയിക്കുന്ന വിക്കി രജപുത്, സാഹില്‍ ബാല്‍മികി എന്നിവരെ പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.