ന്യൂദല്‍ഹി- ദല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫീസിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. 2400 രൂപ ചെലവു വരുന്ന ഈ ടെസ്റ്റിന് സര്‍ക്കാര്‍ പുതുതായി നിശ്ചയിച്ചിരിക്കുന്നത് 800 രൂപയാണ്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പരിശോധനാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലും ഇതു പൂര്‍ണമായും സൗജന്യമാണ്.