ബെല്‍ഗാവി- ബിജെപി ഒരിക്കലും മുസ്‌ലിംകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് കര്‍ണാടക ഗ്രാമ വികസന, പഞ്ചായത്തീരാജ് മന്ത്രി കെ എസ് ഈശ്വരപ്പ. ലിംഗായത്ത്, കുറുബ, വൊക്കലിഗ, ബ്രാഹ്മണ്‍ തുടങ്ങി ഹിന്ദു വിഭാഗത്തിലെ ഏതു സമുദായത്തില്‍പ്പെട്ടവരായാലും അവര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബെല്‍ഗാവിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.