ലോസ്ആഞ്ചലസ്- വഞ്ചകരായ കാമുകന്മാരെ കണ്ടെത്താന്‍ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വനിതാ മോഡലിന്റെ സഹായം.
അമേരിക്ക ആസ്ഥാനമായുള്ള പ്രശസ്ത മോഡല്‍ പൈഗെ വൂളനാണ് കാമുകിമാരുള്ള യുവാക്കള്‍ക്ക് മെസേജ് അയച്ച് തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്നത്.
കാമുകിയുണ്ടോ എന്ന മെസേജിന് ഇല്ല എന്നും അനുചിതവുമായ മറുപടി നല്‍കുന്നവരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യപ്പെടുത്തിയാണ് മോഡലിന്റെ സഹായം. കാമുകിയില്ല എന്ന കള്ളം പറയുന്ന പുരുഷന്മാര്‍ ഡേറ്റിംഗിനായി ക്ഷണിക്കുകയും ചെയ്യുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിയാണ് പുരുഷന്മാരില്‍നിന്ന് ലഭിക്കുന്ന അനുചിതമായ മെസേജുകള്‍ ഇവര്‍ ഷെയര്‍ ചെയ്യുന്നത്.
സംഭവം ക്ലിക്കായതോടെ സഹായം തേടി സ്ത്രീകളില്‍നിന്ന് പതിനായിരം അപേക്ഷകളാണത്രെ ലഭിച്ചിരിക്കുന്നത്.