തിരുവനന്തപുരം- കേരളത്തിലെ കെ.എസ്.എഫ്.ഇ ഓഫീസുകളിൽ നടന്ന വിജിലൻസ് റെയ്ഡിനെ തള്ളിപ്പറഞ്ഞ് മന്ത്രി ഡോ. തോമസ് ഐസക്. വിജലൻസ് കണ്ടെത്തിയ കാര്യങ്ങൾ മന്ത്രി തള്ളിക്കളഞ്ഞു. വരുമാനം എല്ലാ ദിവസവും ട്രഷറിയിൽ അടക്കാനാകില്ലെന്നും റെയ്ഡ് നടത്താനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി. നാല് കെ.എസ്.എഫ്.ഇ ഓഫീസുകളിൽ സ്വർണപണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങിയ സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ.