ന്യൂദൽഹി- കാർഷിക നിയമത്തിനെതിരെ ദൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കർഷകരെ ഹരിയാനയിൽ ക്രൂരമായി നേരിട്ട നടപടിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രതിഷേധിച്ച കർഷകരെ തല്ലിച്ചതച്ച പോലീസ് നടപടി കിരാതമാണെന്നും ഭരണഘടന ദിനമായ ഇന്ന് അത് ചെയ്തത് വിരോധാഭാസമാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
ഭരണഘടന ദിനമായ ഇന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ ഭരണഘടനാപരമായ അവകാശം ഈ രീതിയിൽ അടിച്ചമർത്തപ്പെടുന്നത് എത്ര ദു:ഖകരമാണ്. എന്തൊരു വിരോധാഭാസമാണ് ഇത്.
എം.എൽ ഖട്ടർ ജി, ദയവുചെയ്ത് അവരെ കടന്നുപോകാൻ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമർത്താതിരിക്കൂ. സമാധാനപരമായി അവരെ ദൽഹിയിലേക്ക് കടത്തിവിടൂവെന്നും അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. രാജ്യത്തെ ഊട്ടുന്ന അവരുടെ കൈകൾ ചേർത്തുപിടിക്കണം. തള്ളിമാറ്റുകയല്ല വേണ്ടതെന്നും മറ്റൊരു ട്വീറ്റിൽ അമരീന്ദർ സിംഗ് എഴുതി.