മുര്‍ഷിദാബാദ്- പര്‍ട്ടി പ്രവര്‍ത്തകരെ വശീകരിക്കാന്‍ ബി.ജെ.പി കോടികള്‍ വാഗ്ദാനം ചെയ്യുകയാണെന്നും ത്യാഗികളായി മാറണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്തി.
പോലീസ് എജന്‍സികള്‍ വഴിയും ചില വാര്‍ത്താ മാധ്യമങ്ങള്‍ വഴിയും ബി.ജെ.പി രഹസ്യമായി പണം വാഗ്ദാനം ചെയ്യുകയാണെന്ന് മമത ആരോപിച്ചു.
ബി.ജെ.പിയില്‍ ചേരാന്‍ രണ്ട് കോടി രൂപവരെ വാഗ്ദാനം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. 15 ലക്ഷം രൂപയാണ് എം.എല്‍.എമാര്‍ക്ക് മുന്‍കൂറായി വാഗ്ദനം ചെയ്യുന്നത്. കൂറുമാറിയ ശേഷം ബാക്കി 15 ലക്ഷം നല്‍കുമെന്നും പറയുന്നു. നാണക്കേടാണിതെന്ന് ബാങ്കുറയില്‍ പൊതുയോഗത്തില്‍ മമത പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു ഇത്.
ടി.എം.സി പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചുകൊണ്ട് പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കണമന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ടി.എം.സി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം നല്‍കേണ്ടതില്ലെന്നും അവരുടെ പക്കല്‍ ഇഷ്ടം പോലെയുണ്ടെന്നുമാണ് മമതയുടെ ആരോപണത്തോടെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പ്രതികരിച്ചത്.