Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ മിശ്രവിവാഹത്തിന് ശിക്ഷ 10 വര്‍ഷം തടവ്; പുരോഹിതര്‍ക്കും കുരുക്ക്

ഭോപാല്‍- വിവാഹത്തിനു വേണ്ടി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ മധ്യപ്രദേശ് ഇരട്ടിയാക്കി. മിശ്രവിവാഹങ്ങള്‍ തടയുന്നതിനുള്ള കരടു നിയമത്തില്‍ ഭേതഗതി വരുത്തി ശിക്ഷ പത്തു വര്‍ഷമാക്കി. ബുധനാഴ്ചയാണ് കരടു നിയമത്തിന് അന്തിമ രൂപം നല്‍കിയത്. പുതിയ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം പ്രകാരം വിവാഹത്തിലൂടെ വഞ്ചിട്ടും തട്ടിപ്പിലൂടെയും മതംമാറ്റുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് 45 ദിവസം വരെ ജാമ്യം ലഭിക്കില്ല. ഇത് ജാമ്യമില്ലാ കുറ്റമായിരിക്കുമെന്നും ആഭ്യന്തരവകുപ്പു മന്ത്രി നരോത്തം മിശ്ര പറഞ്ഞു. നേരത്തെ കരടു നിയമത്തില്‍ അഞ്ചു വര്‍ഷം വരെയായിരുന്നു ശിക്ഷ അനുശാസിച്ചിരുന്നത്. ഡിസംബര്‍ 28ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച് ഇതു നിയമമാക്കാനാണു സര്‍ക്കാര്‍ നീക്കം. 

ഇത്തരം മതപരിവര്‍ത്തനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്കും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ പുതിയ നിയമം അനുശാസിക്കുന്നു. വിവാഹത്തിനു വേണ്ടി കൂട്ട മതപരിവര്‍ത്തനം നടത്തിക്കൊടുക്കുന്ന സംഘടനകളുടെ രജിസ്‌ട്രേഷനും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കും.
 

Latest News