ഫ്‌ളോറിഡ- ബീച്ചില്‍ മൃതദേഹം കണ്ടുവെന്ന് സ്ത്രീ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തിയത് ബൊമ്മ.
അമേരിക്കിയലെ ഫ്‌ളോറിഡയില്‍ പെര്‍ഡിഡോ കീ ബീച്ചിലാണ് സംഭവം. ബീച്ചിലൂടെ നടന്നു പോകുമ്പോള്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് സ്ത്രീ മൃതദേഹം കണ്ടതും ഉടന്‍ തന്നെ 911 ലേക്ക് വിളിച്ചതും.
പോലീസും ബീച്ച് വളണ്ടിയറുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമല്ലെന്നും വസ്ത്രശാലകളില്‍ ഉപയോഗിക്കുന്ന കോലമാണെന്നും വ്യക്തമായത്.
ദീര്‍ഘകാലം കടലില്‍കിടന്ന ബൊമ്മെയുടെ മേല്‍ കടല്‍പുറ്റ് മൂടിയിരുന്നു.