Sorry, you need to enable JavaScript to visit this website.

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ  ജീവനോടെ കത്തിച്ചു

സെക്കന്തരാബാദ്-സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ  ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ്  സംഭവം. ബംഗളുരു കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന റചര്‍ല പവന്‍ കുമാര്‍ എന്ന 38കാരനായ യുവാവ് കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ദുര്‍മന്ത്രവാദം  ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു.കൊല്ലപ്പെട്ട യുവാവിന്റെ  പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തില്‍ പവന്‍ കുമാറിന്റെ ഭാര്യായുടെ ബന്ധുക്കള്‍ക്ക് നേരേയാണ് സംശയം.
പവന്റെ ഭാര്യ കൃഷ്ണവേണിയുടെ സഹോദരനായ ജഗന്‍ ഈയടുത്താണ് അസുഖബാധിതനായി മരിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനായാണ് യുവാവ് ഭാര്യക്കൊപ്പം ഇവിടെയെത്തിയത്. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപത്തെ താത്ക്കാലിക ഷെഡിലായിരുന്ന ജഗന്റെ  ഭാര്യ സുമലതയെ കാണാന്‍ പവനെത്തി. അവിടെവച്ചാണ് പവന്‍  ആക്രമിക്കപ്പെട്ടത്. സുമലതയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ ഒരു മുറിയിലിട്ട് പൂട്ടിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 
 

Latest News