കൊല്‍ക്കത്ത-മൈക്കിന് മുന്നിലെത്തിയാല്‍ എന്തും വിളിച്ചു പറയുന്ന നേതാക്കന്മനാര്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും തലവേദനയാണ്. മുന്തിയ ഒരിനമിതാ പശ്ചിമ ബംഗാളില്‍. ബംഗാളിലെ ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പോലീസിനെക്കൊണ്ട് ബൂട്ട് നക്കിക്കുമെന്നാണ് ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനര്‍ജിയുടെ പരാമര്‍ശം. ബംഗാളിലെ ഗുണ്ടാ രാജ് തടയാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പോലീസുകാരെ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അവരെക്കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് നേതാവ് വ്യക്തമാക്കി. ബംഗാള്‍ പിടിച്ചെടുക്കാനുള്ള ശക്തമായ രാഷ്ട്രീയ കരു നീക്കങ്ങള്‍ ബിജെപി നടത്തി വരുന്നതിനിടെയാണ് ബിജെപി നേതാവിന്റെ വാക്കുകള്‍ വിവാദമായത്.