ന്യൂദൽഹി- ദൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനും ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പോലീസിന്റെ അനുബന്ധ കുറ്റപ്പത്രം. ഉമർ ഖാലിദ് തീവ്ര മുസ്‌ലിം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
പഹരശേഷിയുള്ള സൂത്രധാരനാണ് ഷർജീൽ എന്നാണ് പോലീസ് വിശേഷണം. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന് അനുബന്ധമായാണ് പുതിയ കുറ്റപത്രം സമർപ്പിച്ചത്. നിരീശ്വരവാദി എന്ന ഉമർഖാലിദിന്റെ മുഖം കപടമാണെന്നും തീവ്ര മുസ്‌ലിം നിലപാടുള്ള വ്യക്തിയാണ് ഉമറെന്നും കുറ്റപത്രത്തിൽ പറയുന്നു.