ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ അയോധ്യ വിമാനത്താവളത്തിന്റെ പേര് മര്യാദ പുരുഷോത്തം ശ്രീ റാം എയര്‍പോര്‍ട്ട് എന്നാക്കി മാറ്റാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതു സംബന്ധിച്ച പ്രമേയം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ശേഷം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. വ്യോമയാന മന്ത്രാലയമാണ് അന്തിമ അനുമതി നല്‍കുക.