മുംബൈ-കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ വസതിയിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.
താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് പ്രതാപ്.
ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.
മുംബൈയിലും താനൈയിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മുംബൈയ പാക്കധീന കശ്മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16ന് മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.