ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ നഗ്രോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ട്രക്ക് ഡ്രൈവറേയും ക്ലീനറേയും ദല്‍ഹി പോലീസ് വിട്ടയച്ചു.
ഇവര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന രഹസ്യവിവരങ്ങളെ തുടര്‍ന്നാണ് ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസന്റെ പ്രത്യേക സെല്‍ അറിയിച്ചു.
എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടുവെന്നും തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് കൈമാറിയെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയില്‍ വന്‍ ആക്രമണത്തിനു പദ്ധതിയിട്ടുവെന്ന ജെയ്‌ശെ മുഹമ്മദിന്റെ നാല് ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നത യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിശകലനം ചെയ്തിരുന്നു.