മീറത്- ഉത്തര്‍ പ്രദേശിലെ മീറത്തില്‍ മൂന്നു ചാക്കുകളിലായി കെട്ടിപ്പൊതിഞ്ഞ് റോഡരികില്‍ മതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്തി. ഇതുവഴി നടന്നുപോകുന്നവര്‍ ചാക്കിനുള്ളില്‍ നിന്ന് കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിനെ കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും അധികൃതരെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞ് ആരോഗ്യവതിയാണെന്നും ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണ് പോലീസ്.
കഴിഞ്ഞ വര്‍ഷം യുപിയിലെ ബറേലിയില്‍ ഒരു പിഞ്ചു പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി ഒരു ശ്മശാനത്തില്‍ മൂന്നടി താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.