ചെന്നൈ-യുവാവിനെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ നഷ്ടപരിഹാരമായി 15ലക്ഷം രൂപ നല്‍കാന്‍ യുവതിയുടെ കുടുംബത്തോട് മദ്രാസ് ഹൈക്കോടതി കോടതി പറഞ്ഞു. യുവതിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയാണ് സത്യം പുറത്ത് വന്നത്. ഇതേത്തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ചെന്നൈയിലാണ് സംഭവം. നഷ്ടപരിഹാരമായി 30ലക്ഷം രൂപ നല്‍കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. യുവാവ് കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു യുവതി ബലാത്സംഗം പരാതിയുമായി രംഗത്തുവരുന്നത്.