ന്യൂദൽഹി- അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ്(84) അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 25ന് ഗൊഗോയിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ 25ന് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഈ മാസം ആദ്യത്തോടെ ആരോഗ്യപ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു. 2001 മുതൽ 2016 വരെ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ച നേതാവ് കൂടിയാണ് തരുൺ ഗൊഗോയ്.