ജറൂസലം-ഇറാനുമായി 2015 ല്‍ ഉണ്ടാക്കിയ ആണവ കരാറിലേക്ക് ഒരു സാഹചര്യത്തിലും മടങ്ങിപ്പോകരുതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ട്രംപ് ഉപേക്ഷിച്ച കരാറിലേക്ക് മടങ്ങരുതെന്നാണ് ആവശ്യം.
ഇറാന്‍ വ്യക്തമായ കരാര്‍ പാലിക്കുകയാണെങ്കില്‍ ആണവ കരാറില്‍ വീണ്ടും ചേരുമെന്ന് ജനുവരി 20-ന് അധികാരമേല്‍ക്കാനിരിക്കുന്ന ജോ ബൈഡന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇസ്രായിലിന്റെ ആവശ്യം.
ആണവയാധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ആണവ പരിപാടി ഉപേക്ഷിക്കുന്നതിനു പകരമായി ഇറാനെതിരായ എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുമെന്ന് ഉറപ്പു നല്‍കുന്നതായിരുന്നു 2015 ല്‍ ലോക ശക്തികള്‍ ഇറാനുമായി ഉണ്ടാക്കിയ കരാര്‍.
പിന്നീട് ഈ കരാറില്‍നിന്ന് പിന്‍വാങ്ങിയ അമേരിക്ക ഇറാനെതിരെ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കയാണ്.