മെല്‍ബണ്‍- പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പ്രശസ്തമായ ബ്രൂംസ് കേബിള്‍ ബീച്ചിലെ വെള്ളത്തില്‍ നിന്ന് ഇയാളെ കരക്കെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു.
ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് എത്തുമ്പോഴേക്കും മരിച്ചു. സംഭവത്തെ തുടര്‍ന്ന് കേബിള്‍ ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു.
ധാരാളം സന്ദര്‍ശകര്‍ എത്താറുള്ളതാണ് ഓസ്‌ട്രേയിലയയുടെ വടക്കന്‍ തീരത്തുള്ള ഈ ബീച്ച്. പോലീസിനോടൊപ്പം ബീച്ചിലുണ്ടായിരുന്നവരും സ്രാവിന്റെ കടിയേറ്റയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.