ചെന്നൈ- മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് തമിഴനാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ. ഏതാനും ആഴ്ചകളായി തമിഴ്‌നാട്ടില്‍ ഇരു പാര്‍ട്ടികളും ഉരസലില്‍ ആയിരുന്നെങ്കിലും ബിജെപി തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര മന്ത്രി അമിത്ഷാ ചെന്നൈയിലെത്തിയ ദിവസമാണ് അണ്ണാ ഡിഎംകെ നിലപാട് പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വവും മുഖ്യമന്ത്രി ഇ പളനിസ്വാമിയും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന ബിജെപിയുമായുള്ള സഖ്യം തുടരും. ഞങ്ങള്‍ 10 വര്‍ഷമായി നല്ലഭരണം കാഴ്ചവെച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിലും സഖ്യം തുടരും. തമിഴ്‌നാട് പ്രധാനമന്ത്രി മോഡിയെ എപ്പോഴം പിന്തുണയ്ക്കും-പന്നീര്‍ശെല്‍വം പറഞ്ഞു.