വാഷിങ്ടൻ- സൗദി അറേബ്യ ആതിഥേയം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ഓണ്‍ലൈനായി അല്‍പ്പ സമയം സംസാരിച്ച ശേഷം യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കാന്‍ പോയി. ഉച്ചകോടിയുടെ ഉല്‍ഘാടന സെഷനിലാണ് ട്രംപ് സംസാരിച്ചത്. തന്റെ ഭരണത്തിന്‍ കീഴില്‍ യുഎസ് കോവിഡിനെ നേരിടുന്നതിലും സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടിയും വലിയ കാര്യങ്ങള്‍ ചെയ്‌തെന്ന് ട്രംപ് അവകാശപ്പെട്ടതായും എഫ്പി റിപോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ പ്രസംഗം സ്വയം പബ്ലിസിറ്റി വ്യായാമം ആയിരുന്നുവെന്നും ആഗോള സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ടില്‍ പറയുന്നു. സംസാരം കഴിഞ്ഞ ശേഷം ട്രംപ് വൈറ്റ് ഹൗസ് വിടുകയും വെര്‍ജീനിയയിലെ ഗോള്‍ഫ് കോഴ്‌സിലെത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മറ്റു ലോക നേതാക്കള്‍ സംസാരിക്കുമ്പോള്‍ ട്രംപിനു പകരക്കാരനായി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ ആണ് പങ്കെടുത്തത്.