മുംബൈ- കോമഡി താരം ഭാരതി സിങിന്റെ വീട്ടില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് (എന്‍.സി.ബി) ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിനിടെ കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്ന് ഭാരതി സിങിനേയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയയേയും എന്‍സിബി മുംബൈയിലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരുന്നു. അന്ധേരിയിലെ ഇവരുടെ വീട്ടിലായിരുന്നു റെയ്ഡ്. ഭര്‍ത്താവ് ഹര്‍ഷിനെ എന്‍സിബി വാനിലാണ് ചോദ്യം ചെയ്യാന്‍ കൊണ്ടു പോയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണെന്ന് എന്‍സിബി ഓഫീസിലേക്ക് കയറുന്നതിനിടെ ഭാരതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരേയും കസ്റ്റഡിയിലെടുത്തതായി എന്‍സിബി അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
ഒരു മയക്കു മരുന്ന് ഇടപാടുകാരനെ ചോദ്യം ചെയ്തപ്പോഴാണ് ഭാരതിയുടെ പേര് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചെറിയ അളവില്‍ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്.