റിയാദ് - സൗദി ചാനലുകളിലെയും റേഡിയോ നിലയങ്ങളിലെയും ന്യൂസ് റീഡർ, ആങ്കർ തസ്തികകൾ വനിതാ വൽക്കരിക്കുന്നതിന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് ഉത്തരവിട്ടു.
മൂന്നു മാസത്തിനകം തീരുമാനം നടപ്പാക്കുന്നതിന് സൗദി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.
അറബിയിൽ വാർത്തകൾ വായിക്കുകയും പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്യുന്ന വിദേശ വനിതകൾക്കു പകരം സൗദി വനിതകളെ നിയമിക്കുന്നതിനാണ് നിർദേശം.
ചാനലുകളിലും റേഡിയോ നിലയങ്ങളിലും വാർത്താ വായനക്കാരായും ആങ്കർമാരായും ജോലിയിൽ പ്രവേശിക്കുന്നതിന് വനിതകളെ റിക്രൂട്ട് ചെയ്ത് മതിയായ പരിശീലനം നൽകും.
ചാനലുകളിലും റേഡിയോ നിലയങ്ങളിലും തൊഴിൽ ആഗ്രഹിക്കുന്ന സ്വദേശി വനിതകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.