Sorry, you need to enable JavaScript to visit this website.

അതിര്‍ത്തി കടന്ന് ചൈന ഗ്രാമം സ്ഥാപിച്ചെന്ന വാര്‍ത്ത ഭൂട്ടാന്‍ തള്ളി; നുണയെന്ന് നിരീക്ഷകര്‍

ന്യൂദല്‍ഹി- ഇന്ത്യയുമായി ചൈന അതിര്‍ത്തി തര്‍ക്കമുണ്ടായ ധോക്ക്‌ലാമിനടുത്ത് ഭൂട്ടാന്‍ അതിര്‍ത്തിക്കുള്ളില്‍ കടുന്നു കയറി ചൈന പുതിയ ഗ്രാമം സ്ഥാപിച്ചുവെന്ന് റിപോര്‍ട്ട് ഇന്ത്യയിലെ ഭൂട്ടാന്‍ സ്ഥാനപതി നിഷേധിച്ചു. അതേസമയം സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് ഈ ഗ്രാമം ഭൂട്ടാന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയാണ് ഇപ്പോഴും വ്യക്തമാണ്. ഭൂട്ടാന്റെ വാദം നുണയാണെന്ന് ആഗോള നിരീക്ഷരും വ്യക്തമാക്കിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്‍ അതിര്‍ത്തിക്കുള്ളില്‍ ചൈനീസ് ഗ്രാമമില്ലെന്ന് സ്ഥാനപതി മേജര്‍ ജനറല്‍ വെത്സോപ് നംഗ്യേല്‍ പറഞ്ഞു. അതിര്‍ത്തി സംബന്ധിച്ച് ഭൂട്ടാനും ചൈനയും തമ്മില്‍ ധാരണയിലെത്തിയുട്ടുണ്ടോ എന്ന എന്‍ഡിടിവിയുടെ ചോദ്യത്തിന് അതിര്‍ത്തികാര്യങ്ങളില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം ചൈനയും ഭൂട്ടാനും അതിര്‍ത്തി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കൊറോണ വ്യാപനം കാരണം മന്ദഗതിയിലാണെന്നും അദ്ദേഹം സമ്മതിച്ചു. 

ഔദ്യോഗിക ചൈനീസ് മാധ്യമങ്ങളിലൊന്നായ സിജിടിഎന്നിലെ ഒരു പ്രൊഡ്യൂസറാണ് ഭൂട്ടാനില്‍ ചൈന സ്ഥാപിച്ച പുതിയ ഗ്രാമത്തിന്റെ ചിത്രങ്ങളും സാറ്റലൈറ്റ് മാപ്പും പോസ്റ്റ് ചെയ്തത്. ഇവ വൈകാതെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

ആഗോള നിരീക്ഷനും ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാറ്റലൈറ്റ് ചിത്ര വിശകലന വിദഗ്ധനുമായ നതാന്‍ റുസറും ഭൂട്ടാന്റെ വാദം തള്ളി. ഭൂട്ടാന്റെ അതിര്‍ത്തി ലംഘിച്ചാണ് ചൈന ഗ്രാമം സ്ഥാപിച്ചിട്ടുള്ളതെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗ്രാമം ധോക്ക്‌ലാമിലെ തര്‍ക്ക പ്രദേശത്തു നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News