ബെര്‍ലിന്‍- പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ ഒബെര്‍ഹോസനില്‍ അക്രമി നടത്തിയ കത്തിക്കുത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പ്രതിയെ ഉടന്‍ പോലീസ് പിടികൂടി. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അക്രമിയുള്‍പ്പെടെ പരിക്കേറ്റവരെല്ലാം ചികിത്സയിലാണ്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.