ന്യൂദല്‍ഹി- ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരം കടന്നുകയറി ചൈന ഒരു ഗ്രാമം സ്ഥാപിച്ചു. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുണ്ടായ ധോക്ക്‌ലാമിനു സമീപത്താണ് ചൈനയുടെ പുതിയ കയ്യേറ്റം. ഇതിന്റെ ചിത്രങ്ങള്‍ ചൈനീസ് മാധ്യമമായ സിജിടിഎന്‍ ന്യൂസിലെ പ്രൊഡ്യൂസറായ ഷെന്‍ ഷിവെ ട്വീറ്റ് ചെയ്തു. ഇവ ഉടന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പാങ്ഡ എന്ന ചൈനീസ് ഗ്രാമം ഭൂട്ടാന്റെ അതിര്‍ത്തിക്കുള്ളിലാണ്. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷിക്കുന്നത് ഇന്ത്യയാണ് എന്നതിനാല്‍ ഈ നീക്കം ഇന്ത്യയ്ക്ക് പുതിയ തിരിച്ചടിയാണ്. ഇതു സംബന്ധിച്ച് ഭൂട്ടാന്റെ പ്രതികരണം വന്നിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ ഏറ്റവും രൂക്ഷമായ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കമായിരുന്നു 2017ലെ ധോക്ക്‌ലാം തര്‍ക്കം. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിക്രമത്തിനു മുമ്പായിരുന്നു ഇത്.
ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ചൈന മൂന്നു ഘട്ടങ്ങളായി സൈനിക പിന്മാറ്റത്തിന് ഒരുക്കമാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതു നടപ്പിലാക്കുന്നതു സംബന്ധിച്ച് ഇതുവരെ ഉടമ്പടി ഒപ്പിട്ടിട്ടില്ല. സമയ പരിധിയും നിശ്ചയിട്ടില്ല. അതിനിടെയാണ് ധോക്ക്‌ലാമിനടുത്ത് ഭൂട്ടാനില്‍ കടന്നുകയറി ചൈന ഇപ്പോള്‍ ഗ്രാമം സ്ഥാപിച്ചിരിക്കുന്നത്.