വാഷിംഗ്ടണ്‍- പുതിയ വിശകലനത്തിലും കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി മരുന്ന് കമ്പനികളായ ഫൈസറും ബയോടെക്കും അറിയിച്ചു. ദിവസങ്ങള്‍ക്കകം അംഗീകാരത്തിനായി അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രസ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കും.
മൂന്നാമത്തെ ട്രയലില്‍ 170 കോവിഡ് ബാധിതരുണ്ടായിരുന്നുവെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇവരില്‍ 162 പേര്‍ക്ക് സാധാരണ മരുന്നും എട്ട് പേര്‍ക്ക് പുതിയ വാക്‌സിനുമാണ് നല്‍കിയത്. പത്ത് പേരുടെ നില ഗുരുതരമായതില്‍ എട്ട് പേരും സാധാരണ മരുന്ന് ലഭിച്ചവരായിരുന്നു. കോവിഡ് മാരകമാക്കുന്നതില്‍നിന്ന് വാക്‌സിന്‍ തടയുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
65 വയസ്സിനു മുകളിലുള്ളവരില്‍ വാക്‌സിന്‍ 94 ശതമമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.