തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാറിനാണ് അന്വേഷണ ചുമതല. അട്ടക്കുര വനിതാ ജയിലിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന ശബ്ദരേഖ അട്ടക്കുളങ്ങര ജയിലില്‍നിന്നാകാന്‍ സാധ്യതയില്ലെന്നാണ് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിക്കുന്നുവെന്നാണ് ശബ്ദസന്ദേശത്തില്‍ സ്വപ്‌ന പറയുന്നത്. രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചുനോക്കാന്‍ പോലും അനുവദിച്ചില്ലെന്നും വിവാദ സന്ദേശത്തില്‍ സ്വപ്‌ന പറയുന്നു.