ന്യൂദല്‍ഹി- നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പു വിജയത്തില്‍ മോഡി ബൈഡനെ അഭിനന്ദനം അറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധവും സംസാരവിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളുടേയും മുന്‍ഗണനാ വിഷയങ്ങളും ആശങ്കകളുമായ കോവിഡ്19, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി മോഡി ട്വീറ്റിലൂടെ അറിയിച്ചു.
നിയുക്ത വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനും മോഡി അഭിനന്ദനം അറിയിച്ചു. അവരുടെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനവും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.