Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് സൗദിയില്‍ മലയാളി മരിച്ചു

 അല്‍ഹസ- തൃശൂര്‍ വരവൂര്‍ തളി അരയാലിങ്ങല്‍ ഉസ്മാന്‍ (47) അല്‍ ഹസയില്‍ കോവിഡ് ബാധിച്ചു മരിച്ചു. പതിനഞ്ചു വര്‍ഷമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ പനിയും ശ്വാസ തടസ്സവും ബാധിച്ചതിനെ തുടര്‍ന്നാണ് അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയും കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നു. പിതാവ് ഉമ്മര്‍. മാതാവ് ആമിന. ഭാര്യ:
നൂര്‍ജഹാന്‍. മക്കള്‍: തസ്‌നി, തന്‍സിയ, തമീം.
മയ്യിത്ത് അല്‍ഹസയില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്‌പോണ്‍സറും അല്‍ ഹസ കെ.എം.സി.സി നേതാക്കളും പൂര്‍ത്തിയാക്കി വരുന്നു.

 

Latest News