റാഞ്ചി- അല്‍ ഖാഇദ ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ഒരു വര്‍ഷം ജയിലിലടച്ച മുഹമ്മദ് ഖലീമുദ്ദീന്‍ മുജാഹിരിക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കി.
ഭീകര സംഘടനയായ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2019 സെപ്റ്റംബറിലാണ് മൗലാനാ കലീമുദ്ദീനെ അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിനാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
പരാതിക്കാരന് അല്‍ഖാഇദയുമായുള്ള ബന്ധത്തിന് തെളിവ് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ക്ക് ഏതെങ്കിലും സംഘടന പണം നല്‍കിയതിനും തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.