വാഷിംഗ്ടണ്‍- കുട്ടിക്കാലം മുതൽ തന്റെ മനസിൽ ഇന്ത്യക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നതായി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ. താൻ വളർന്നത് രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് വളർന്നത്. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ 'എ പ്രോമിസ്ഡ് ലാൻഡ് ' എന്ന പുസ്തകത്തിലാണ് ബറാക് ഒബാമ ഇക്കാര്യം പറഞ്ഞത്.
കുട്ടിക്കാലത്ത് ഇന്തൊനീഷ്യയിൽ ചെലവഴിച്ച സമയമാകും ഇന്ത്യയുമായി തന്നെ അടുപ്പിച്ചത്. കിഴക്കൻ രാജ്യങ്ങളിലെ മതങ്ങളെ കുറിച്ച് പഠിക്കാനുള്ള മനസ്സും ഇതിന് കാരണമായിട്ടുണ്ടാകാം. കോളജ് വിദ്യാർഥിയായിരിക്കെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നിരവധി സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരാണ് പരിപ്പുകറിയും മറ്റും പാചകം ചെയ്യാൻ പഠിപ്പിച്ചത്. ബോളിവുഡ് സിനിമകൾ പരിചയപ്പെടുത്തി തന്നതും അവരായിരുന്നുവെന്നു ഒബാമ പറയുന്നു.