പട്‌ന- ബിഹാറില്‍ തുടര്‍ച്ചയായി നാലാം തവണയും ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിതീഷിനൊപ്പം തുടര്‍ച്ചയായി 15 വര്‍ഷം ഉപമുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് സുഷീല്‍ മോഡിക്കു പകരം ഇത്തവണ രണ്ടു നേതാക്കളെ ബിജെപി ഉപമുഖ്യമന്ത്രിമാരാക്കി. പാര്‍ട്ടി സഭാകക്ഷി നേതാവ് തര്‍കിഷോര്‍ പ്രസാദ്, വനിതാ നേതാവ് രേണു ദേവി എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഡിയു, ബിജെപി, വിഐപി, എച്എഎം എന്നീ പാര്‍ട്ടികളില്‍ നിന്ന് 14 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷമായ ആര്‍ജെഡി ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
ഉപമുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കിയ സുഷീല്‍ മോഡിയെ ബിജെപി രാജ്യസഭയിലെത്തിച്ചേക്കും. എന്‍ഡിഎ സഖ്യക്ഷിയായ എല്‍ജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാം വിലാസ്വാന്റെ മരണത്തെ തുര്‍ന്ന് ഒരു രാജ്യസഭാ സീറ്റി ബിഹാറില്‍ നിന്ന് ഒഴിവുണ്ട്. ഈ സീറ്റ് സുഷീല്‍ മോഡിക്കു നല്‍കിയേക്കും. മോഡിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപോര്‍ട്ടുണ്ട്.
ജനം എന്‍ഡിഎക്കെതിരായാണ് വിധിയെഴുതിയതെന്നും അതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു.