Sorry, you need to enable JavaScript to visit this website.

സ്വകാര്യ കമ്പനിയുടെ പേടകത്തില്‍ ആദ്യമായി നാലു ശാസ്ത്രജ്ഞര്‍ ബഹിരാകാശത്തേക്ക് കുതിച്ചു; പുതിയ ചരിത്രം

ന്യൂയോര്‍ക്ക്- ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനി ബഹിരാകാശ ശാസ്ത്രജ്ഞരെ സ്വന്തം വാണിജ്യ ബഹിരാകാശ പേടകത്തില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്കു കുതിച്ചു. ലെത്തിച്ചു. എലന്‍ മസ്‌കിന്റെ സ്‌പെസ് എക്‌സ് എന്ന റോക്കറ്റ് കമ്പനിയാണ് നാസയുടെ മൂന്ന് ശാസ്ത്രജ്ഞരേയും ഒരു ജാപനീസ് ശാസ്ത്രജ്ഞനേയും രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് കുതിച്ചുയര്‍ന്നത്. 27 മണിക്കൂര്‍ നീളുന്ന യാത്രയ്ക്കു ശേഷം തിങ്കളാഴ്ച രാത്രി ഇവര്‍ ബഹിരാകാശ നിലയത്തിലെത്തും. പൂര്‍ണമായും ഭൂമിയില്‍ നിന്നാണ് ഈ പേടകത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്നത്. എങ്കിലും അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രണമേറ്റെടുക്കാന്‍ പേടകത്തിനുള്ളിലെ യാത്രക്കാര്‍ക്കും കഴിയും.

സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കന്‍ റോക്കറ്റ് ഇവരേയും വഹിച്ചു കൊണ്ട് ഞായറാഴ്ച രാത്രിയാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. റോക്കറ്റിനുള്ളിലെ സ്‌പെയ്‌സ് എക്‌സ് നിര്‍മ്മിച്ച പ്രത്യേക ബഹിരാകാശ യാത്രാ പേടകമായ ക്രൂ ഡ്രാഗണിലാണ് നാലു പേരും യാത്ര ചെയ്തത്. വാണിജ്യ വിമാന സര്‍വീസുകള്‍ പോലെ ബഹിരാകാശത്തേക്ക് വാണിജ്യ യാത്രകള്‍ക്ക് തയാറാക്കിയതാണ് ക്രൂ ഡ്രാഗണ്‍ പേടകം.

ഈ യാത്രയ്ക്കു മുന്നോടിയായി രണ്ടു മാസം മുമ്പ് രണ്ടു പേരടങ്ങുന്ന പരീക്ഷണ ബഹിരാകാശ യാത്ര സ്‌പെയ്‌സ് എക്‌സ് വിജയകരമായി നടത്തിയിരുന്നു. ബഹിരാകാശ യാത്രയ്ക്ക് കൂടുതല്‍ സൗകര്യം വരുന്നതോടെ ബഹിരാകാശത്ത് ദീര്‍ഘകാലം കഴിയുന്ന ശാസ്ത്രജ്ഞരെ വേഗത്തില്‍ ഭൂമിയില്‍ തിരിച്ചെത്തിക്കാനും പുതിയ ശാസ്ത്രജ്ഞരെ അവിടെ എത്തിക്കാനും സൗകര്യമൊരുങ്ങും. ഗവേഷണ രംഗത്തും ഇതിന്റെ ഫലം ലഭിക്കും. 

Latest News