ഹൈദരാബാദ്- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും വിവാദമാകുമ്പോള്‍ പിന്‍വലിച്ച് കൈകഴുകുകയും ചെയ്യുന്ന രീതി ബി.ജെ.പി നേതക്കളുടെ പതിവായി.
എല്ലാ വര്‍ഷവും ഗോഡ്‌സെയുടെ ചരമവാര്‍ഷികത്തില്‍ ഇതു സംഭവിക്കുന്നുണ്ടെന്നും ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ വിശദീകരികണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഏറ്റവും ഒടുവില്‍ ബി.ജെ.പി ആന്ധ്ര പ്രദേശ് സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നാഗോത്തുവാണ് ഗോഡ്‌സെയെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചത്.
ഗോഡ്‌സെ മഹാനായ രാജ്യസ്‌നേഹിയാണെന്നും ചരമ വര്‍ഷികത്തില്‍ നന്ദിയോടെ അഭിവാദ്യമര്‍പ്പിക്കുന്നുവെന്നായിരുന്നു പോസ്റ്റ്. ഭാരതഭൂമയില്‍ ജനിച്ച ഒരേയൊരു രാജ്യസ്‌നേഹിയെന്നും കൂട്ടിച്ചേര്‍ത്തു.
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതോടെ ബി.ജെ.പിയില്‍നിന്ന് മറുപടി തേടി കോണ്‍ഗ്രസ് രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ആക്ഷേപാര്‍ഹമായ പോസ്റ്റ് പിന്‍വലിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച അബദ്ധമാണെന്ന് പറയുകയും ചെയ്തു.
ഗോഡ്‌സെക്കു വേണ്ടി സംസാരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡയോട് ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ സമാന സംഭവത്തില്‍ ബാപ്പുവിന്റെ അപഹസിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചിരുന്നു.