സോള്‍-പൗരന്മാരോട് പുകവലി ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് പുകയില നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുകവലി ഇല്ലാതാക്കാനും അതുവഴി ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാനുമുള്ള നടപടികള്‍ക്ക് കിം ഭരണകൂടം തുടക്കംകുറിച്ചത്. പുകയില നിര്‍മാര്‍ജനത്തിന്റെ ആദ്യഘട്ടമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങില്‍ പുകവലി നിരോധിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തുതന്നെ മുന്നിലാണ് ഉത്തരകൊറിയ. രാജ്യത്തെ 43 ശതമാനം പുരുഷന്‍മാരും പുകവലിക്കുന്നവരാണ് എന്നാണ് കണക്കുകള്‍.