ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹ് മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച അഹ് മദ് പട്ടേലിന്റെ ആരോഗ്യ നില ഭദ്രമാണെന്നും അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്നും മകന്‍ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍ ഒന്നിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചുത്. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ഫൈസല്‍ പട്ടേല്‍ അഭ്യര്‍ഥിച്ചു.
ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ 71 കാരനായ പട്ടേല്‍ വേഗത്തില്‍ സുഖംപ്രാപിക്കെട്ടയെന്ന് ആശംസിച്ചു.