Sorry, you need to enable JavaScript to visit this website.

മേപ്പാടിയിൽ തർക്കം; എൽ.ഡി.എഫ് പ്രഖ്യാപനം വൈകുന്നു

കൽപറ്റ-വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടിക ഇടതുമുന്നണിക്കു ഇന്നലെയെും പുറത്തിറക്കാനായില്ല.ജില്ലാ പഞ്ചായത്തിലെ പട്ടികവർഗ സംവരണ ഡിവിഷനായ മേപ്പാടിക്കുവേണ്ടി ഘടകകക്ഷികളായ സി.പി.ഐയും എൽ.ജെ.ഡിയും വാശിപിടിക്കുന്നതാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിക്കുന്നതിനു തടസമായത്.
നാലുതവണ മത്സരിച്ച സീറ്റ് ഇത്തവണയും കിട്ടണമെന്ന ശാഠ്യത്തിലാണ് സി.പി.ഐ.എന്നാൽ 2005ൽ എൽ.ഡി.എഫിനൊപ്പംനിന്നും തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ടിക്കറ്റിലും മത്സരിച്ചുജയിച്ച ഡിവിഷൻ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എൽ.ജെ.ഡി. തർക്കം പരിഹരിക്കാൻ സി.പി.എം ജില്ലാ നേതൃത്വം വച്ച നിർദേശങ്ങൾ സി.പി.ഐയും എൽ.ജെ.ഡിയും തള്ളുകയാണുണ്ടായത്.
സി.പി.ഐയിലെ എ.ഐ.ടി.യു.സി വിഭാഗമാണ് മേപ്പാടി സീറ്റിനുവേണ്ടി ശക്തമായി വാദിക്കുന്നത്.എ.ഐ.ടി.യു.സിക്കു വേരോട്ടം ഉള്ളതാണ് തോട്ടംതൊഴിലാളി മേഖലയായ മേപ്പാടി.സീറ്റിൽ മുന്നണിയിലെ മറ്റൊരു കക്ഷി മത്സരിക്കുന്നതു ഭാവിയിൽ പ്രദേശത്തു  ട്രേഡ്‌യൂണിയൻ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് എ.ഐ.ടി.യു.സി നേതാക്കൾ കരുതുന്നത്.സീറ്റുതർക്കം ഇന്നും പരിഹരിക്കാനായില്ലെങ്കിൽ ഡിവിഷൻ റ്റെടുത്ത് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താനാണ് സി.പി.എം ആലോചന.മേപ്പാടി സീറ്റിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിയാണ് യു.ഡി.എഫിനുവേണ്ടി കളത്തിലിറങ്ങുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ ജില്ലാ പഞ്ചായത്തിലെ മേപ്പാടിക്കു പുറമേ തവിഞ്ഞാൽ,പുൽപള്ളി ഡിവിഷനുകളിലാണ് മത്സരിച്ചത്.ജെ.ഡി.യു(ഇപ്പോഴത്തെ എൽ.ജെ.ഡി)മത്സരിച്ച ഏക സീറ്റാണ് മേപ്പാടി.
 

Tags

Latest News