ഗോരഖ്പുര്‍- ശുചിമുറികള്‍ നിര്‍മ്മിക്കുന്നത് മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് ഇല്ലാതാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1977 മുതല്‍ 2017 വരെ ഏകദേശം 50000 കുട്ടികള്‍ കിഴക്കന്‍ യുപിയില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചു. എല്ലാ വര്‍ഷവും 500-1500 കുട്ടികള്‍ മരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 21 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശുചിമുറികള്‍ കൂടുതലായി നിര്‍മ്മിച്ചതാണ് മരണങ്ങള്‍ കുറയാന്‍ കാരണമായത്. ജപ്പാന്‍ ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും യോഗി പറഞ്ഞു.