Sorry, you need to enable JavaScript to visit this website.

പടക്ക നിരോധനം കാറ്റില്‍പ്പറത്തി ദിപാവലി ആഘോഷം; ദല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം

ന്യൂദല്‍ഹി- പടക്കങ്ങളും വെടിമരുന്നുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതു ലംഘിച്ച് നടന്ന ദീപാവലി ആഘോഷത്തിനു പിന്നാലെ തലസ്ഥാന നഗരത്തിലെ വായുമലിനീകരണ തോത് കുത്തനെ ഉയര്‍ന്ന് അതി രൂക്ഷമായ നിലയിലെത്തി. ആഴ്ചകളായ ദല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയര്‍ന്ന് തന്നെ ഇരിക്കുന്നതിനിടെയാണിത്. വായു ഗുണമേന്മാ സൂചികയില്‍ നഗരത്തിന്റെ പലയിടങ്ങളിലും മലിനീകരണ തോത് ഉയര്‍ന്നു അതിരൂക്ഷമെന്നാണ് കാണിച്ചത്. ആനന്ദ് വിഹാര്‍, ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട്, ലോധി റോഡ്, ഐടിഒ എന്നീ മേഖലകളില്‍ വിഷാംശം അതിരൂക്ഷമായി കൂടിയ തോതിലാണ് അന്തരീക്ഷമെന്ന് ദല്‍ഹി മലിനീകരണ നിയന്ത്രണ സമിതി അറിയിച്ചു. നഗരത്തിന്റെ മറ്റിടങ്ങളിലെല്ലാം രൂക്ഷമായ നിലയിലുമാണ്. വായുവിലെ പിഎം 2.5 ഘടകത്തിന്റെ തോത് അടിസ്ഥാനമാക്കിയാണ് മലിനീകരണം അളക്കുന്നത്. ഇത് 60 പോയിന്റിനു മുകളിലായാല്‍ അനോഗ്യകരമായ വായുവാണ്. ദല്‍ഹിയില്‍ പലയിടത്തും ഇത് 400 പോയിന്റിനു മുകളിലാണ്. പടക്കം  നിരോധനം ലംഘിച്ച് മിക്കവരും പടക്കങ്ങള്‍ ഉപേയാഗിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്. മാസങ്ങളായി അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍ മൂലം ദല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നിരിക്കുന്നതിനിടെയാണിത്. 

ഉയര്‍ന്ന തോതിലുള്ള പിഎം 2.5 ഘടകം കുറഞ്ഞ സമയത്തേക്കു ശ്വസിച്ചാല്‍ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു. കോറോണ വ്യാപനവും ഇതു രൂക്ഷമാക്കും. രക്ത സമ്മര്‍ദ്ദം, ആസ്തമ എന്നിവയും രൂക്ഷമാക്കും.


 

Latest News