ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ അതിര്‍ത്തി നിയന്ത്രണ രേഖാ മേഖലയില്‍ പലയിടത്തും പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം ഷെല്ലാക്രമണം നടത്തിയതില്‍ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ ദല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഷാഷെ ദെഅഫയര്‍ പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി. നിരപരാധികളായ സാധാരണക്കാരെ ഉന്നമിട്ട് പാക്കിസ്ഥാന്‍ മനപ്പൂര്‍വ്വം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സമാധാനന്തരീക്ഷം തകര്‍ക്കാനും അക്രമം നടത്താനും ആഘോഷ വേള തന്നെ തിരഞ്ഞെടുത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്ത്യ അറിയിച്ചു.