ചെന്നൈ-അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങള്‍ക്ക് വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇത്തരം പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് ഇവ പ്രകോപനം സൃഷ്ടിക്കും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവയുള്‍പ്പടെയുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവാശ്യപ്പെട്ട് കോടതി കേന്ദ്രത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.