കൊല്‍ക്കത്ത-പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കല്ലേറും കരിങ്കൊടിയും. പശ്ചിമ ബംഗാളിലെ വടക്കന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്. വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ബൈക്കില്‍ വന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാണില്‍ ഇന്ന് രണ്ട് മണിയോടെയാണ് സംഭവം. ജയ്‌ഗോണില്‍ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്നു ദിലീപ് ഘോഷ്. സംഭവത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു