പട്‌ന- ബിഹാര്‍ ഫസ്റ്റ്, ബിഹാരി ഫസ്റ്റ് എന്ന തന്റെ മുദ്രാവാക്യം അംഗീകരിച്ച് പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ധ്യവാദ് യാത്ര നടത്താനൊരുങ്ങി ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാന്‍.
നവംബര്‍ അവസാന വാരത്തില്‍ സംസ്ഥാന യാത്ര നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് പാര്‍ട്ടി തനിച്ച് മത്സരിച്ചതെന്നും 25 ലക്ഷം ബിഹാരി വോട്ടര്‍മാര്‍ പിന്തുണച്ചുവെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഓരോ ജില്ലയും സന്ദര്‍ശിക്കും.
സംസ്ഥാനത്ത് ഒരു സീറ്റ് നേടിയ പാര്‍ട്ടി ഒമ്പത് സീറ്റില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 31 സീറ്റില്‍ ജെ.ഡി.യു സ്ഥാനാര്‍ഥികള്‍ക്കെതിരെ മഹാസഖ്യം നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എല്‍.ജെ.പി കരസ്ഥമാക്കിയിരുന്നു.