സുപ്രീം കോടതിക്കെതിരെ വിമര്‍ശം; കുനാല്‍ കംറക്കെതിരെ നടപടികള്‍ക്ക് അനുമതി

ന്യൂദല്‍ഹി- സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ പേരില്‍ പ്രശസ്ത സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കംറക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നല്‍കി.

കംറയുടെ ട്വീറ്റുകള്‍ അത്യന്തം അപലപനീയമാണെന്നും കോടതിയലക്ഷ്യമാണെന്നും  അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കുനാല്‍ കംറ സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്.

സുപ്രീം കോടതി ഈ രാജ്യത്തെ സുപ്രീം ജോക്കാണെന്നായിരുന്നു കംറയുടെ ഒരു ട്വീറ്റ്.

 

Latest News