പട്ന- ബിഹാർ മന്ത്രിസഭയിൽ ആഭ്യന്തരം, ധനം, വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ക്കായി ബി.ജെ.പി നീക്കം തുടങ്ങി. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തന്നെ വന്നാലും പ്രധാന വകുപ്പുകള്‍ ലഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.
അതിനിടെ, പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും മുന്നണി തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞ്. അതേസമയം, നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പ്രഖ്യാപിച്ചിരുന്നു.
ബിഹാറില്‍ ആരാണ് വോട്ട് ഭിന്നപ്പിച്ചതെന്ന് ബി.ജെ.പി മനസിലാക്കട്ടെയെന്ന് ചിരാഗ് പാസ്വാനെ സൂചിപ്പിച്ച് നിതീഷ് കുമാര്‍ പറഞ്ഞു. മുപ്പത് സീറ്റുകളിലെ വോട്ടുകള്‍ ചിരാഗ് പാസ്വാന്‍ ഭിന്നിപ്പിച്ചതായണ് നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിന് തിരിച്ചടിയായത്.