Sorry, you need to enable JavaScript to visit this website.

'പദ്ധതിയിട്ടത് നടന്നു'; നീക്കം ബിജെപിക്ക് ശക്തിപകരാന്‍ തന്നെയായിരുന്നുവെന്ന് ചിരാഗ് പാസ്വാന്‍

പട്‌ന- ബിഹാര്‍ തെരഞ്ഞെടുപ്പു ഫലത്തില്‍ തൃപ്തനാണെന്നും ആഗ്രഹിച്ചത് പുലര്‍ന്നെന്നും ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ് പാസ്വാന്‍. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കരുത്തുപകരുക എന്നതു മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും താന്‍ പദ്ധതിയിട്ടത് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. 'മറ്റെല്ലാ പാര്‍ട്ടികളേയും പോലെ കിട്ടാവുന്നത്ര സീറ്റുകളില്‍ ജയിക്കാനാണ ആഗ്രഹിച്ചത്. എന്നാല്‍ ലക്ഷ്യം ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയെ കുടുതല്‍ കരുത്തുറ്റ പാര്‍ട്ടിയാക്കിമാറ്റുക എന്നതായിരുന്നു. അതിന് ഞങ്ങളുണ്ടാക്കിയ സ്വാധീനത്തില്‍ തൃപ്തരാണ്,' ചിരാഗ് പറഞ്ഞു.

കൊട്ടിഘോഷിച്ച് പ്രചരണം നടത്തിയ എല്‍ജിപി വെറും സീറ്റില്‍ മാത്രം ഒതുങ്ങി. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് വിട്ടു നിന്ന് ജെഡിയുവിനെതിരെ ശക്തമായ പ്രചരണ രംഗത്തുണ്ടായിരുന്ന ചിരാഗ് പാസ്വാന്‍ പക്ഷെ ബിജെപിക്കെതിരെ പ്രചരണം നടത്തിയിരുന്നില്ല. നിതീഷ് കുമാറിനെതിരെ ശക്തമായ നീക്കം നടത്തിയ ചിരാഗിന്റെ പാര്‍ട്ടി പ്രധാനമായും ജെഡിയുവിനെതിരെയാണ് മത്സരിച്ചത്. ചിരാഗിന്റെ നീക്കം കാരണം ജെഡിയുവിന് ഇരുപതോളം സീറ്റുകള്‍ നഷ്ടമായെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി സമ്മതിക്കുകയും ചെയ്തിരുന്നു. ചിരാഗിന്റെ പ്രചരണം കാരണം എന്‍ഡിഎക്ക് മൊത്തം 40ഓളം സീറ്റുകള്‍ നഷ്ടമായെന്നാണ് വിലയിരുത്തല്‍. 

2015ല്‍ 71 സീറ്റുണ്ടായിരുന്നു നിതീഷിന്റെ ജെഡിയു 43 സീറ്റിലേക്കു കൂപ്പുകുത്തിയപ്പോള്‍ 53 സീറ്റുണ്ടായിരുന്ന ബിജെപി 74 സീറ്റുകള്‍ നേടി വലിയ മുന്നേറ്റമുണ്ടാക്കി. 


 

Latest News