വെല്ലിങ്ടണ്‍- ന്യൂസിലന്‍ഡില്‍ ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി ലേബര്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ തിരക്കുകളെല്ലാം കഴിഞ്ഞ് വിവാഹത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയോ എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് അറിയേണ്ടത്. കഴിഞ്ഞ ദിവസം ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അവരോട് ചോദിക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് ചില പ്ലാനുകളൊക്കെ ഉണ്ട്. കുറച്ചു കൂടി കഴിയട്ടെ' എന്നായിരുന്നു അവരുടെ മറുപടി. 40കാരിയായ ജസീന്‍ഡയ്ക്ക് രണ്ടു വയസ്സുള്ള ഒരു പെണ്‍കുഞ്ഞുമുണ്ട്. ടിവി അവതാരകന്‍ 44കാരനായ ക്ലാര്‍ക്ക് ഗെഫോര്‍ഡ് ആണ് പങ്കാളി. ഇരുവരും വിവാഹിതരായിട്ടില്ല. 'എല്ലാവരേയും അറിയിക്കുന്നതിനു മുമ്പ് ഞങ്ങളുടെ പ്ലാനുകള്‍ കുടുംബവും സുഹൃത്തുക്കളുമായും പങ്കുവെക്കേണ്ടതുണ്ട്,' ജസീന്‍ഡ വ്യക്തമാക്കി.