ന്യൂദല്‍ഹി-ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും ഓണ്‍ലൈന്‍ സിനിമാ വീഡിയോ റിലീസിങ് പ്ലാറ്റ് ഫോമുകളും (ഒടിടി) ഇനി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. നെറ്റ്ഫഌക്‌സ്, ആമസോണ്‍ െ്രെപം, ഡിസ്‌നി ഹോട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകളും ന്യൂസ് പോര്‍ട്ടലുകളും ഇനി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലായിരിക്കും. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. നിലവില്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്!ഫോമുകള്‍ക്ക് കൂടി ഇതോടെ ബാധകമാകും.അച്ചടി മാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ന്യൂസ് ബ്രോഡ് കാസ്‌റ്റേഴ്‌സ് അസോസിയേഷനും കീഴിലാണ് വരുന്നത്. പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ അ്ഡ്വ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമകളുടെ ഉള്ളടക്കം നിരീക്ഷിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും നിലവിലുണ്ട്. എന്നാല്‍ നിലവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സ്ഥാപനം നിലവിലില്ല.